തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ 5257 തസ്തികകള്‍ പുതുതായി സൃഷ്ടിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രഖ്യാപനം. പ്രമേഹം-പ്രഷര്‍-കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കും. പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 2000 കോടി രൂപ അനുവദിക്കും. മണ്ണ് ജലസംരക്ഷണത്തിന് 102 കോടി അനുവദിച്ചു. മൂന്നു കോടി മരങ്ങള്‍ വച്ചുപിടിപ്പിക്കും.
മാലിന്യം വലിച്ചെറിയാത്ത തെരുവുകളാണ് ലക്ഷ്യം. വരള്‍ച്ചയെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍ രൂപം കൊടുക്കും. കിഫ്ബിയെ ധനമന്ത്രി അഭിനന്ദിച്ചു. കിഫ്ബിയിലൂടെ 25,000 കോടി രൂപയുടെ കൂടുതല്‍ പദ്ധതികള്‍ കൂടി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
Live Blog

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here