പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30) കാസിമിന്റെ മകന്‍ യൂസുഫ്(31), സുധീഷ്( 28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറിയാണ് മൂന്നു പേരേയും വെട്ടിയത്. രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ ശെല്‍വിക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസം പരുക്കഞ്ചേരിയില്‍ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു ഇതിന്റെ തുടര്‍ച്ചാണ് ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here