യുഎസില്‍ 12കാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍

ദില്ലി: അമേരിക്കയില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍. വേള്‍ഡ് സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ ആണ് അറസ്റ്റിലായത്.

സറാനാക് ലേക്കില്‍ നിന്ന് ബുധനാഴ്ച്ചയാണ് തന്‍വീറിനെ അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഫെബ്രുവരി 23 മുതല്‍ 25 വരെയായിരുന്നു ചാംമ്പ്യന്‍ഷിപ്പ്. കേസിലെ പ്രാഥമിക വാദം ഞായറാഴ്ച ആരംഭിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here