ബജറ്റ് വിവരങ്ങള്‍ പുറത്ത്; മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; നടപടി മനോജ് കെ. പുതിയവിളയ്‌ക്കെതിരെ

തിരുവനന്തപുരം: ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ് കെ. പുതിയവിളയ്‌ക്കെതിരെയാണ് നടപടി.

അതേസമയം, ബജറ്റ് ചോര്‍ന്നിട്ടില്ലെന്നാണ് മന്ത്രി തോമസ് ഐസക് പറഞ്ഞത്. മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നത്. അതില്‍ ബജറ്റിലെ പ്രധാന രേഖകള്‍ ഒന്നും ഇല്ല. മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ഹൈലൈറ്റ്‌സ് തയ്യാറാക്കാറുണ്ട്. ഈ ഹൈലൈറ്റ്‌സാണ് പുറത്തുവന്നത്. സഭയില്‍ വച്ച ബജറ്റ് രേഖകള്‍ ഒന്നും ചോര്‍ന്നിട്ടില്ല. ഹൈലൈറ്റ്‌സ് പുറത്തുവന്നത് ബജറ്റിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളില്‍ ബജറ്റ് പ്രസംഗം അവസാനിച്ച ശേഷമാണ് ഹൈലൈറ്റ്‌സ് അടങ്ങിയ കുറിപ്പ് വിതരണം ചെയ്യുന്നത്. ഇത്തവണ ഇത് നേരത്തെ നല്‍കി. ബജറ്റുമായി ബന്ധപ്പെട്ട് മുപ്പതോളം രേഖകളാണ് സഭയില്‍വെച്ചത്. ഇവയില്‍ ഒന്നു പോലും പുറത്തുവന്നിട്ടില്ലെന്നും മന്ത്രി ഐസക് അറിയിച്ചു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ഹൈലൈറ്റ്‌സ് കുറിപ്പ് ഉയര്‍ത്തിക്കാട്ടി ബജറ്റ് ചോര്‍ന്നു എന്നാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്. കിട്ടിയ സാഹചര്യം മുതലെടുക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here