‘ഇതല്ല, ഇതിനപ്പുറം കണ്ടതാണീ…’ ഇന്നസെന്റിനെ മനസില്‍ ധ്യാനിച്ച് പാമ്പിനെ പിടിച്ച് ആശാ ശരത്

1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ചിത്രീകരണ സമയത്തെ രസകരമായ സംഭവം പങ്കുവച്ച് നടി ആശാ ശരത്. പാമ്പിനെ കണ്ട് ചെടികള്‍ക്കിടയില്‍ മറഞ്ഞ ഞാനെന്ന കുറിപ്പോടെയൊണ് ആശാ ശരത്തിന്റെ പോസ്റ്റ്. പാമ്പിനെ ആദ്യം കണ്ടപ്പോള്‍ പേടിച്ചെന്നും പിന്നീട് ഇന്നസെന്റിനെ മനസില്‍ ധ്യാനിച്ചാണ് ധൈര്യം സംഭരിച്ചതെന്നും നടി വ്യക്തമാക്കുന്നു. പാമ്പിനെ കൈയിലെടുത്ത ഒരു ഫോട്ടോയും നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന ചിത്രത്തില്‍ ആശാ ശരത്താണ് നായിക. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്റെ ഭാര്യയുടെ വേഷമാണ് ആശയ്ക്ക്. 1971ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

രണ്‍ജി പണിക്കര്‍, അല്ലു സിരിഷ്, സുധീര്‍ കരമന, സൈജു കുറുപ്പ്, മണിക്കുട്ടന്‍, കൃഷ്ണ കുമാര്‍, മനുരാജ്, ഷഫീക്ക്, ജയകൃഷ്ണന്‍, മേഘനാഥന്‍, കണ്ണന്‍ പട്ടാമ്പി, ഷാജു, അഞ്ജന മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. റെഡ്‌റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News