തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ആറു തവണയാണ് വില വര്‍ധിപ്പിച്ചത്. ഏകദേശം അറുപത് ശതമാനത്തോളം വര്‍ധനവാണ് ഇക്കാലയളവില്‍ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ ഉണ്ടായത്. പാചകവാതക സിലിണ്ടറിന് 86 രൂപയാണ് ഇക്കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് ഇത്രയധികം വില വര്‍ധനവുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ ഗണ്യമായ ഒരു പങ്കാണ് പാചകവാതകത്തിന് വേണ്ടിയുള്ള ചെലവ്. അതുകൊണ്ടുതന്നെ, ഈ വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ അതിരൂക്ഷമായി ബാധിക്കും. ഇതു പരിഗണിച്ച് ഉടന്‍ വിലവര്‍ധനവ് പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here