‘ഹനുമാന്‍ സ്വവര്‍ഗാനുരാഗി, സ്ത്രീ സ്വയംഭോഗം’: കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്; തന്റെ ശവപ്പെട്ടിയിലടിച്ച അവസാന ആണിയാണിതെന്ന് ജയന്‍ ചെറിയാന്‍

ജയന്‍ ചെറിയാന്റെ സംവിധാനത്തിലൊരുങ്ങിയ കാ ബോഡിസ്‌കേപ്പ്‌സ് എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ചിത്രം പരിശോധിച്ച രണ്ടാം റിവൈസിംഗ് കമ്മിറ്റിയാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.

സ്വവര്‍ഗ ലൈംഗികതയെ മഹത്വവത്ക്കരിക്കുന്നു, ഹനുമാനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചു, സ്ത്രീ സ്വയംഭോഗം ചെയ്യുന്ന ദൃശ്യം ഉള്‍പ്പെടുത്തി എന്നിവയാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സിനിമ ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്നും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ബോര്‍ഡിന്റെ വിശദീകരണത്തില്‍ പറയുന്നു. പഹ്‌ലാജ് നിഹലാനി തന്റെ ശവപ്പെട്ടിയിലടിച്ച അവസാന ആണിയാണിതെന്നാണ് സംവിധായകന്‍ ജയന്‍ ചെറിയാന്റെ പ്രതികരണം.

പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള ശക്തമായ വിമര്‍ശനങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

സ്വവര്‍ഗാനുരാഗികളായ ഹാരിസ്, വിഷ്ണു, മുസ്ലീം പശ്ചാത്തലത്തില്‍ വളര്‍ന്ന സിയ എന്ന പെണ്‍കുട്ടി, എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ട് പാകുന്നത്. ജയ്‌സണ്‍ ചാക്കോ, കണ്ണന്‍ രാജേഷ്, നസീറ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നളിനി ജമീല, ശീതള്‍, സരിത കുക്കു, അരുന്ധതി, ഹരീഷ് പേരാടി, ജയപ്രകാശ് കുളൂര്‍, നിലമ്പൂര്‍ ആയിഷ എന്നിവര്‍ മറ്റുപ്രധാന വേഷങ്ങളിലെത്തുന്നു.

ഇക്കഴിഞ്ഞ തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റോടെയല്ലാതെ എത്തുന്ന വിദേശചിത്രങ്ങളും പ്രദര്‍ശനത്തിനുള്ളതിനാല്‍ കാ ബോഡിസ്‌കേപ്‌സ് അവയ്‌ക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News