ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് നാലു മരണം; 40ഓളം പേര്‍ക്ക് പരുക്ക്; പലരുടെയും നില ഗുരുതരം

കൊല്ലം: ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. അപകടത്തില്‍ 40ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈകീട്ട് 7.15നാണ് സംഭവം.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ജനത എന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍. തിരുവന്തപുരം മെഡിക്കല്‍ കോളജിലും വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലുമാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News