സിനിമയിലെ അപ്പൂപ്പനോടു മമ്മൂട്ടി ചോദിച്ചു; എന്താണ് ഈ യൗവനത്തിന്റെ രഹസ്യം? അപ്പൂപ്പൻ കൊടുത്തു കലക്കനൊരു മറുപടി; മലയാള സിനിമയിലെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ജെബി ജംഗ്ഷനിൽ; പ്രൊമോ വീഡിയോ കാണാം

മലയാള സിനിമയിലെ അപ്പൂപ്പനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഒരുപാട് വൈകി സിനിമയിലെത്തിയ അദ്ദേഹം ഇതിനകം തന്നെ മലയാളികളുടെ മനംകവർന്ന നിരവധി മുത്തശ്ശൻ വേഷങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ നിലനിൽക്കുന്ന അദ്ദേഹത്തോടാണ് മമ്മൂട്ടി ചോദിച്ചത്, ഈ യൗവനത്തിന്റെ രഹസ്യം എന്താണെന്ന്. അതിനു അദ്ദേഹം നൽകിയതാകട്ടെ തകർപ്പനൊരു മറുപടിയും. ഇതാരാ എന്നോട് ചോദിക്കുന്നതെന്നായിരുന്നു അപ്പൂപ്പൻ ആദ്യം പറഞ്ഞത്. മമ്മൂട്ടിയോടു താൻ ചോദിക്കണം ആ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ജെബി ജംഗ്ഷനിൽ അതിഥിയായി ഉണ്ണികൃഷ്ണൻ നമ്പൂതിരി എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ ചോദ്യം.

പിന്നീട് മമ്മൂട്ടിയുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ചും മുത്തശ്ശൻ വാ തോരാതെ സംസാരിച്ചു. രാപ്പകൽ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയോട് ഓട്ടോഗ്രാഫ് ചോദിച്ച സംഭവവും മുത്തശ്ശൻ ഓർത്തെടുത്തു. സസ്യഭുക്കായതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു മുത്തശ്ശൻ പറഞ്ഞു. ഇന്നും കൃഷിയെ സ്‌നേഹിക്കുന്ന മുത്തശ്ശൻ മണ്ണിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്.

ജെബി ജംഗ്ഷൻ ശനിയാഴ്ച രാത്രി 10 മണിക്കു സംപ്രേഷണം ചെയ്യും. പ്രൊമോ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here