മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ച സിദ്ധാർത്ഥ മേനോൻ; മടങ്ങുന്നത് നന്മയുടെ ഗന്ധമുള്ള ഒരുപിടി ഓർമകൾ ബാക്കിയാക്കി

മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ച നന്മയുടെ ഗന്ധമുള്ള ഒരുപിടി ഓർമകൾ ബാക്കിവച്ചാണ് പി.എ സിദ്ധാർത്ഥ മേനോൻ കൈരളിയുടേയും ജീവിതത്തിന്റെയും പടികൾ ഇറങ്ങിപ്പോകുന്നത്. കൈരളി ടിവിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നതിലപ്പുറം വൈദ്യുതി ബോർഡ് ചെയർമാൻ എന്ന നിലയിലും തന്റേതായ സംഭാവനകൾ സിദ്ധാർത്ഥമേനോൻ നൽകിയിരുന്നു. കൃഷിയെ സ്‌നേഹിക്കുന്നവർക്കും മണ്ണിനെ അറിഞ്ഞവർക്കും ഏറെ പ്രിയപ്പെട്ടാതായിരുന്നു സിദ്ധാർത്ഥമേനോൻ.

കേരളത്തിലെ കൃഷിക്കാരെയും നൂതന കൃഷിരീതികളെയും പരിചയപ്പെടുത്തുന്ന ഭൂമഗീതം എന്ന കാർഷിക പരിപാടി മലയാളികൾക്ക് സമ്മാനിച്ചതും ഇദ്ദേഹമായിരുന്നു. പരിപാടിയിലെ വാക്കുകൾക്കപ്പുറം കൃഷിയുടെ നന്മ സ്വന്തം ജീവിതത്തിലൂടെ തെളിച്ച വ്യക്തികൂടിയായിരുന്നു സിദ്ധാർത്ഥമേനോൻ. കൃഷിയെ സ്‌നേഹിച്ച കൈരളിയെ സ്‌നേഹിച്ച സിദ്ധാർത്ഥ മേനോൻ സാറിന് കൈരളി കുടുംബത്തിന്റെ ആദരാഞ്ജലികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here