ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരി എത്തിയെന്ന് മന്ത്രി കടകംപള്ളി; കിലോക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യും

തിരുവനന്തപുരം: ബംഗാളില്‍നിന്ന് 800 മെട്രിക് ടണ്‍ അരി എത്തിച്ചുവെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അരി കിലോക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യും. കൂടുതല്‍ അരി മാര്‍ച്ച് പത്തിനകം എത്തും. ഇതോടെ പൊതു വിപണിയില്‍ അരിയുടെ വില പിടിച്ചുനിര്‍ത്തനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. ഇനിയും കൂടുതല്‍ അരി ആവശ്യം വരികയാണെങ്കില്‍ അതിനും നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News