ആലപ്പുഴ: ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. വലിയകുളം തൈപറമ്പ് നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍(19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി അമ്പലപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. കൊലക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ശ്രീപാദം ഐടിസിയിലെ വിദ്യാര്‍ഥിയും ഡിവൈഎഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ് മുഹ്‌സിന്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രദേശത്ത് വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയതു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here