മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി; ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ കേസെടുത്തു. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്.

മധ്യപ്രദേശിലെ ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് ആണ് കുന്ദന്‍ ചന്ദ്രാവത്. ഉജ്ജയിന്‍ എംപി ചിന്താമണി മാളവ്യ, എംഎല്‍എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം. കേരളത്തില്‍ ഹിന്ദുക്കളെ മാര്‍ക്‌സിസ്റ്റുകാര്‍ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ചതായിരുന്നു യോഗം.

ആര്‍എസ്എസ് നേതാവിന്റെ കൊലവിളി ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിട്ടും കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മടിക്കുകയായിരുന്നു. കുന്ദന്‍ ചന്ദ്രാവത്തിനെ ഉജ്ജയിന്‍ സഹ പ്രചാര്‍പ്രമുഖ് സ്ഥാനത്തുനിന്ന് നീക്കുക മാത്രമാണ് ചെയതിരുന്നത്. കൂടാതെ ചന്ദ്രാവത്തിനെ സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് ന്യായീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിവാദപ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ചന്ദ്രവത്തിനെതിരെ കേരള പൊലീസ് കേസ് എടുക്കണമെന്നും യുഎപിഎ ചുമത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News