പി.എ സിദ്ധാര്‍ത്ഥ് മേനോന്റെ വേര്‍പാടില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു; ‘സാമൂഹ്യപുരോഗതിയ്ക്കും കാര്‍ഷിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കിയ വ്യക്തി’

തിരുവനന്തപുരം: കൈരളി ടിവിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറും വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന പി.എ സിദ്ധാര്‍ത്ഥ് മേനോന്റെ വേര്‍പാടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി.

കേരളത്തിന്റെ സാമുഹ്യപുരോഗതിയ്ക്കും കാര്‍ഷിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കിയ വ്യക്തിയായിരുന്നു സിദ്ധാര്‍ത്ഥ് മേനോന്‍. നാടിനോട് പ്രതിബദ്ധത പുലര്‍ത്തിയ ഉദ്യോഗസ്ഥനായിരുന്നുവെന്ന് വൈദ്യുതി ബോര്‍ഡിലെ പ്രവര്‍ത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തി. ദൃശ്യ-മാധ്യമ രംഗത്ത് ജനകീയ ബദല്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യം നേടുന്നതിന് സ്ഥാപിതമായ കൈരളി ടി.വിയുടെ തുടക്കകാലം മുതല്‍ അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും നിസ്തൂല സംഭാവനയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മണ്ണിനെ സ്‌നേഹിച്ച കര്‍ഷകനും, മാധ്യമ ലോകത്ത് കാര്‍ഷിക പരിപാടിയുടെ അവതാരകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here