കലാഭവന്‍ മണിയുടെ മരണത്തില്‍ ഇന്നും ദുരൂഹത തുടരുന്നു; സഹോദരന്‍ രാമകൃഷ്ണന്‍ നിരാഹാരസമരം ആരംഭിച്ചു; അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ നിരാഹാരസമരം ആരംഭിച്ചു. ചാലക്കുടിയില്‍ മണിയുടെ പ്രതിമ അനാച്ഛാദനത്തിന് ശേഷമാണ് രാമകൃഷ്ണനും സഹോദരങ്ങളും നിരാഹാരസമരം ആരംഭിച്ചത്. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

കലാഭവന്‍ മണി മരിച്ച് മാര്‍ച്ച് ആറിന് ഒരു വര്‍ഷം തികയാനിരിക്കെയാണ് മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് രാമകൃഷ്ണന്‍ സമരം ആരംഭിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസിന് മരണകാരണത്തെ സംബന്ധിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.

അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും സിബിഐ ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ആരോപണവിധേയര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നാരോപിച്ചും അന്വേണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം.

മണിയുടെ സ്മരണയ്ക്കായി സുഹൃത്തായ ഡാവിഞ്ചി സുരേഷ് ഒരുക്കിയ ശില്പം വെള്ളിയാഴ്ച രാവിലെ അനാച്ഛാദനം ചെയ്തു. ഫൈബറില്‍ എട്ടടി ഉയരത്തിലാണ് ശില്പം നിര്‍മിച്ചിട്ടുള്ളത്. രാമകൃഷ്ണന്റെ ആവശ്യപ്രകാരമാണ് ശില്പം നിര്‍മിച്ചതെങ്കിലും ചെലവ് സുരേഷ് സ്വയം ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News