മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തെ വിപുലീകരിച്ചു; സംഘത്തില്‍ നാലു കമാന്‍ഡോകള്‍ കൂടി; നടപടി ആര്‍എസ്എസ് വധഭീഷണി കണക്കിലെടുത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തെ വിപുലീകരിച്ചു. സുരക്ഷാ സംഘത്തില്‍ നാലു കമാന്‍ഡോകളെ കൂടി ഉള്‍പ്പെടുത്തി. ആര്‍എസ്എസില്‍ നിന്ന് വധഭീഷണി തുടര്‍ച്ചയായി ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശുപാര്‍ശ നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അതീവ സുരക്ഷ കാറ്റഗറിയില്‍പ്പെട്ടയാളാണ് പിണറായി വിജയന്‍. നിലവില്‍ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് പിണറായി വിജയന് സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പമാണ് നാല് കമാന്‍ഡോകള്‍ കൂടി ചേരുന്നത്.

പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് പറഞ്ഞിരുന്നു. അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മംഗളൂരുവിലെ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിണറായി പരിപാടിയില്‍ പങ്കെടുക്കുകയും സംഘ്പരിവാറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News