ദില്ലി : ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെതിരെ നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്ത മധ്യപ്രദേശ് പൊലീസിന്റെ നടപടി പരിഹാസ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെ ആര്‍എസ്എസ് നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടിയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കുന്ദന്‍ ചന്ത്രാവത് പ്രസംഗിച്ചത്. മധ്യപ്രദേശില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മുതിര്‍ന്ന നേതാവിന്റെ കൊലവിളി പ്രസംഗം. പ്രസ്താവന വിവാദമായതോടെ കുന്ദന്‍ ചന്ത്രാവതിനെതിരെ ആര്‍എസ്എസ് നടപടിയെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here