അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റുമരിച്ചു; കൊല്ലപ്പെട്ടത് സൗത്ത് കരോലിനയിലെ വ്യാപാരി ഹര്‍നീഷ് പട്ടേല്‍; ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കടയുടമ വെടിയേറ്റു മരിച്ചു. സൗത്ത് കരോലിനയിലെ ലാന്‍കാസ്റ്ററില്‍ വ്യാപാരം നടത്തുന്ന നാല്‍പ്പത്തിമൂന്നുകാരനായ ഹര്‍നീഷ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രിയോടെ വീടിനു സമീപത്തുനിന്നാണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കടയടച്ച് വീട്ടിലേക്കു പോകും വഴി അക്രമികള്‍ ഹര്‍നീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലേറെ വെടിയേറ്റിട്ടുണ്ട്. വെടിയൊച്ച കേട്ട പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. വംശീയ ആക്രമണമല്ലെന്നാണ് പൊലീസ് നിലപാട്. ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് ഹര്‍നീഷ് പട്ടേല്‍.

നേരത്തെ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് കുചിബോത്‌ല കൊല്ലപ്പെട്ടു. അമേരിക്കയിലെ യുവ എന്‍ജിനീയര്‍ ആയിരുന്നു ശ്രീനിവാസ്. വംശവെറിപൂണ്ട അമേരിക്കന്‍ പൗരനാണ് വെടിവെച്ചത്. തന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്നാവശ്യപ്പെട്ടായിരുന്നു മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ അദാം പ്യൂരിന്‍ടന്‍ വെടിയുതിര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News