പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ്; തയ്യാറല്ലെന്ന് അഭിഭാഷകന്‍; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പൊലീസ് കോടതില്‍. എന്നാല്‍, നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയെ അറിയിച്ചു.

കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി കോടതി ഉത്തരവിട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തെളിവു ശേഖരണം പൂര്‍ത്തിയായില്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here