ബംഗളുരുവിലും തകർന്നടിഞ്ഞ് ഇന്ത്യ; ആദ്യ ഇന്നിംഗ്‌സിൽ 189 റൺസിനു പുറത്ത്; നഥാൻ ലിയോണിനു എട്ടുവിക്കറ്റ്

ബംഗളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലും തകർന്നടിഞ്ഞ് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ ആദ്യദിനം തന്നെ ഇന്ത്യ പുറത്തായി. 189 റൺസ് മാത്രമാണ് ടീം ഇന്ത്യയുടെ സമ്പാദ്യം. എട്ടുവിക്കറ്റെടുത്ത നഥാൻ ലിയോൺ ആണ് ഇന്ത്യയെ തകർത്തത്. ലോകേഷ് രാഹുലിന്റെ ചെറുത്തുനിൽപ് കൂടി ഇല്ലായിരുന്നെങ്കിൽ ചരിത്രപരമായ തകർച്ചയ്ക്ക് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചേനെ.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യത്തെ തിരിച്ചടി അഭിനവ് മുകുന്ദിന്റെ പുറത്താകലായിരുന്നു. റണ്ണൊന്നുമെടുക്കാതെ സ്റ്റാർകിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തേക്ക്. പിന്നീടങ്ങോട്ട് ഘോഷയാത്രയായിരുന്നു. ചേതേശ്വർ പുജാര (17), വിരാട് കോഹ്‌ലി (12), രഹാനെ (17), കരുൺ നായർ (26) എന്നിവർ മാത്രമാണ് ലോകേഷ് രാഹുലിനെ കൂടാതെ രണ്ടക്കം കടന്നവർ. വാലറ്റം അമ്പേ പരാജയപ്പെട്ടു. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്നിരുന്ന ലോകേഷ് രാഹുൽ 90 റൺസെടുത്തു പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel