കോഴിക്കോട്: കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച വൈദികനെതിരെ കോൺഗ്രസ് നേതാവ് എ.കെ ആന്റണി. വൈദികന്റേത് ഹീനമായ പ്രവർത്തിയാണ്. മാപ്പർഹിക്കാത്ത കുറ്റമാണ് വൈദികന്റേത്. കൊടുംകുറ്റവാളികളോടു പെരുമാറുന്നതു പോലെയാണ് വൈദികനോടു സമൂഹം പെരുമാറേണ്ടത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും ആന്റണി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടുത്ത ശിക്ഷയാണ് ഇത്തരത്തിൽ ചെയ്യുന്നവർക്ക് ലഭിച്ചത്. എങ്കിൽ മാത്രമേ ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കൂ. മതത്തിന്റെയോ സ്ഥാനത്തിന്റെയോ പരിഗണന ഇത്തരക്കാർക്ക് നൽകരുത്. കൊട്ടിയൂരിലെ സംഭവം ആവർത്തിക്കാതിരിക്കണം. അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല ഈ സംഭവം. കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കരുതെന്നും ആന്റണി ആവശ്യപ്പെട്ടു.