മലപ്പുറം: എയർ ഇന്ത്യ എയർഹോസ്റ്റസിനെ കരിപ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂരിലെ താമസസ്ഥലമായ ഫ് ളാറ്റിലാണ് എയർഹോസ്റ്റസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനി മോനിഷ മോഹൻ (24) ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം ജീവനക്കാരിയായിരുന്നു മോനിഷ.

ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് കരിപ്പൂരിലെ ഫ് ളാറ്റിലേക്കു പോയതായിരുന്നു മോനിഷ. പിന്നീട് മോനിഷയെ ഇന്നുരാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി പുറപ്പെടേണ്ട വിമാനത്തിൽ ജോലിക്ക് കയറേണ്ടതായിരുന്നു.