രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിൽ ജാതിമത ശക്തികൾ പിടിമുറുക്കുമെന്നു മുഖ്യമന്ത്രി; ക്യാമ്പസുകളിലെ മതേതര ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു

കൊച്ചി: രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിൽ ജാതിമത ശക്തികൾ പിടിമുറുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശക്തികൾ മതേതര ജനാധിപത്യം ഇല്ലാതാക്കാൻ ക്യാമ്പസുകളെ ഉപയോഗിക്കുകയാണ്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും ഡെൽഹി യൂണിവേഴ്‌സിറ്റയിലും അരങ്ങേറിയ സംഭവവികാസങ്ങൾ ഇതാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിൽ നടക്കുന്ന പൂർവവിദ്യാർത്ഥി സംഗമം മഹാരാജകീയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്യാമ്പസുകളിലെ ഇളംതലമുറക്കാർ ഒട്ടേറെ കാര്യങ്ങൾ സൂക്ഷിക്കാനുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്രിയാത്മക രാഷ്ട്രീയ ആശയ സംവാദങ്ങളാകണം ക്യാമ്പസുകളുടെ ഉൾക്കാമ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്, നടന്‍ മമ്മൂട്ടി, പ്രൊഫ.എം.കെ സാനു തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News