ഭാര്യമാരെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി സഹോദരൻമാർ; പെട്ടെന്നുള്ള ത്വലാഖിനെതിരെ നിയമനടപടിയുമായി യുവതികൾ

ഹൈദരാബാദ്: ഭാര്യമാരെ വിദേശത്തു താമസിക്കുന്ന സഹോദരൻമാരായ ഭർത്താക്കൻമാർ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി. അമേരിക്കയിൽ ജോലിയുമായി താമസിക്കുന്ന സഹോദരൻമാരാണ് ഭാര്യമാരെ പ്രത്യേകിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിച്ചത്. സെയ്ദ് ഫയാസുദ്ദീൻ, ഉസ്മാൻ ഖുറേഷി എന്നിവരാണ് ഭാര്യമാരായ ഹീന ഫാത്തിമ, ബഹ്‌റിൻ നൂർ എന്നിവരെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ത്വലാഖ് ചൊല്ലിയത്. ഇതിനെതിരെ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് യുവതികൾ ഇപ്പോൾ.

യാതൊരു മുന്നറിയിപ്പും നൽകാതെയാണ് തങ്ങളെ മൊഴി ചൊല്ലിയതെന്നു ഫാത്തിമയും ബഹ്‌റിനും പറയുന്നു. ഇസ്ലാമിക നിയമപ്രകാരം ലഭിക്കേണ്ട ഒരു രേഖയും തങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇസ്ലാമിക നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചല്ല ത്വലാഖ് എന്നും ഫാത്തിമയും ബഹ്‌റിനും പറയുന്നു. ദിവസവും മക്കളുടെ വീഡിയോ ആവശ്യപ്പെടുകയും അവരെക്കുറിച്ച് മാത്രം അന്വേഷിക്കുകയും ചെയ്യും. എന്നാൽ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് വാട്‌സ്ആപ്പിലൂടെ ത്വലാഖ് ചൊല്ലുകയായിരുന്നെന്നും യുവതികൾ പറഞ്ഞു.

ത്വലാഖ് ചൊല്ലിയതായി വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ചു. ഇതിനു പിന്നാലെ തങ്ങളെയും രണ്ടു പെൺകുട്ടികളെയും പെൺകുട്ടികളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും ഇവർ പറയുന്നു. ‘പെട്ടന്ന് ഒരുദിവസം ത്വലാഖ് ചൊല്ലുകയായിരുന്നു. എന്താണ് എന്റെ തെറ്റെന്ന് അയാൾ പറയണം.’-സെയ്ദ് ഫയാസുദ്ദീന്റെ ഭാര്യയായിരുന്ന ഹീന ഫാത്തിമ പറയുന്നു. ആറുമാസം മുമ്പാണ് സെയ്ദ് ഫയാസുദ്ദീൻ ഇവരെ മൊഴി ചൊല്ലിയത്. ഇതോടെ ഇവരും രണ്ട് പെൺകുട്ടികളും വീട്ടിൽ നിന്ന് പുറത്തായി.

സെയ്ദിന്റെ സഹോദരൻ ഉസ്മാൻ ഖുറേഷി 2015 ലാണ് ബഹ്‌റിൻ നൂറിനെ വിവാഹം കഴിച്ചത്. ഈ ഫെബ്രുവരിയിൽ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ തന്നെ ഫയാസുദ്ദീൻ ത്വലാഖ് ചൊല്ലിയതായി അറിയിച്ചു. ഇതോടെ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ഫാത്തിമയും ബഹ്‌റിനും ഭർതൃവീടിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. എന്നാൽ ഭർത്താക്കന്മാരുടെ വീട്ടുകാരും ഇവർക്കെതിരായതോടെയാണ് യുവതികൾ പൊലീസിനെ സമീപിച്ചത്. ഭർത്താക്കന്മാർക്കെതിരെയും ഇവരുടെ പിതാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News