മലയാളത്തിന്റെ അഭിമാനമായി വൈക്കം വിജയലക്ഷ്മി; സംഗീതത്തില്‍ ലോക റെക്കോഡിട്ട് ഗായിക; ഗായത്രി വീണയില്‍ മീട്ടിയത് 67 ഗാനങ്ങള്‍

കൊച്ചി : ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്. ഗായത്രി വീണയില്‍ ഗാനങ്ങള്‍ മീട്ടിയാണ് വിജയലക്ഷ്മി റെക്കോഡിട്ടത്. അഞ്ച് മണിക്കൂര്‍ കൊണ്ട് 67 ഗാനങ്ങളാണ് മീട്ടിയത്. കൊച്ചി മരടിലെ സ്വകാര്യ ഹോട്ടലിലെ പ്രത്യേക വേദിയിലായിരുന്നു ലോകറെക്കോഡ് പ്രകടനം.

രാവിലെ 10 മണിക്കാണ് സംഗീതക്കച്ചേരി ആരംഭിച്ചത്. അഞ്ച് മണിക്കൂര്‍ കൊണ്ട് 51 ഗാനങ്ങള്‍ മീട്ടാനായിരുന്നു തീരുമാനം. രാവിലെ 10 മണി മുതല്‍ ഒരുമണിവരെ ശാസ്ത്രീയ സംഗീതവും ഒരുമണി മുതല്‍ മൂന്ന് മണിവരെ മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളിലെ ചലച്ചിത്രഗാനങ്ങളും അവതരിപ്പിച്ചു.

ഒരു ശ്രുതിയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഗായത്രിവീണയില്‍ വ്യത്യസ്ത ശ്രുതിയിലുള്ള ഗാനങ്ങള്‍ വായിക്കുന്ന ഏക കലാകാരിയാണ് വിജയലക്ഷ്മി. 2013ല്‍ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഗാനത്തിന് സ്വരം നല്‍കിയാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് വൈക്കം വിജയലക്ഷ്മി കടന്നുവരുന്നത്.

ആദ്യമായി പാടിയ രണ്ട് സിനിമകളിലെ ഗാനങ്ങള്‍ വൈക്കം വിജയലക്ഷ്മിക്ക് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്കായി പുഴ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിദാസ് എറവക്കാട് രചച്ച കവിതാ സമാഹാരത്തിന്റെ വീഡിയോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ആനന്ദ് കൃഷ്ണയാണ് വീഡിയോ സമാഹാരത്തിന്റെ സംഗീതം നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel