ബിജെപി ദേശീയ വക്താവ് എന്‍സി ഷൈനയ്ക്ക് പാര്‍ട്ടി നേതാവിന്റെ അശ്ലീല സന്ദേശം; വാരണാസിയിലെ ബിജെപി നേതാവ് അറസ്റ്റില്‍; കേസെടുത്തത് ഐടി നിയമപ്രകാരം

മുംബൈ : ബിജെപി ദേശീയ വക്താവും വനിതാ നേതാവുമായ എന്‍സി ഷൈനയ്ക്ക് അശ്ലീല സന്ദേശമയച്ചയാള്‍ അറസ്റ്റില്‍. വാരണാസിയിലെ ബിജെപി നേതാവായ ജയന്ത് കുമാര്‍ സിംഗ് ആണ് അശ്ലീല സന്ദേശം അയച്ചതിന് പിടിയിലായത്. ഷൈന നാന ചുഡസാമ നല്‍കിയ പരാതിപ്രകാരമാണ് മുംബൈ പൊലീസിന്റെ നടപടി.

വാട്‌സ് ആപിലൂടെയും എസ്എംഎസ് വഴിയുമാണ് ബിജെപി പ്രവര്‍ത്തകന്‍ അശ്ലീല സന്ദേശം അയച്ചത്. പിറന്നാള്‍ ദിനത്തില്‍ ആശംസാ സന്ദേശം അയച്ചായിരുന്നു തുടക്കം. ഇത് അശ്ലീല സന്ദേശങ്ങളിലേക്ക് വഴിമാറി. ഇതോടെയാണ് ഷൈന എന്‍സി മുംബൈ പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News