കണ്ണൂര്‍ നഗരമധ്യത്തില്‍ പുലിയിറങ്ങി; ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്ക്; പുലിയുടെ സാന്നിധ്യം കസാനക്കോട്ടയ്ക്ക് സമീപം

കണ്ണൂര്‍ : കണ്ണൂര്‍ നഗര മധ്യത്തില്‍ പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കസാനക്കോട്ടയിലെ റെയില്‍വേ ട്രാക്കിന് സമീപമാണ് പുലിയിറങ്ങിയത്. പശുവിനെ ആക്രമിക്കുന്ന പുലിയ വീട്ടമ്മയാണ് കണ്ടെത്തിയത്.

പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പശുവിനെ ആക്രമിക്കുന്ന പുലിയെ കണ്ട് ബഹളം വെച്ചതിനെത്തുടര്‍ന്ന് റെയില്‍ വേ ട്രാക്കിലേക്ക് പുലി ഓടിക്കയറി. തുടര്‍ന്ന് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പുലി രക്ഷപ്പെട്ടു. പുലിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി.

പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് അധികൃതരുടെ ശ്രമം. പുലിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ സംഘം ചേരുന്നതും അക്രമ സാധ്യതയും ഒഴിവാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News