വയനാട് : മാനന്തവാടി രൂപത വക്താവ് സ്ഥാനത്തുനിന്ന് ഫാദര്‍ തോമസ് തേരകത്തെ മാറ്റി. കുറ്റാരോപിതരുമായി ഒരുരീതിയിലും ബന്ധപ്പെടില്ലെന്ന് മാനന്തവാടി രൂപത അറിയിച്ചു. കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി അറസ്റ്റിലായ കേസിലും തുടര്‍ വിവാദങ്ങളിലുമാണ് രൂപതയുടെ വിശദീകരണം.
കുറ്റാരോപിതനായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാണ് ഫാദര്‍ തോമസ് തേരകത്തിനെതിരായ കേസ്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെയും പൊലീസ് കേസെടുത്തു. നിലവില്‍ ഒളിവിലാണ് ഫാ. തോമസ് തേരകം. ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.
അതേസമയം ശിശു സംരക്ഷണ സമിതിക്കെതിരെ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രം രംഗത്തുവന്നു. കുട്ടിയെ എത്തിച്ച വിവരം ഫോണിലൂടെ സിഡബ്ല്യുസിയെ അറിയിച്ചു. മാതാവിന്റെ പ്രായത്തില്‍ സംശയമുണ്ടെങ്കില്‍ സിഡബ്ല്യുസി ആണ് അറിയിക്കേണ്ടത്. അത്തരം ഒരു സംശയം സിഡബ്ല്യുസി ഉന്നയിച്ചിരുന്നില്ല. ദത്തെടുക്കല്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സിഡബ്ല്യുസിയുടെ ശ്രമമെന്നും ദത്തെടുക്കല്‍ കേന്ദ്രം ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here