കൂത്താട്ടുകുളത്ത് സ്‌കൂൾ ജീപ്പ് മതിലിൽ ഇടിച്ച് മൂന്നു മരണം; മരിച്ചത് രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറും; 15 പേർക്ക് പരുക്കേറ്റു; അപകടം കൂത്താട്ടുകുളത്ത്

കൊച്ചി: കൂത്താട്ടുകുളത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നു മരണം. രണ്ടു സ്‌കൂൾ കുട്ടികളും ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറുമാണ് മരിച്ചത്. 15 കുട്ടികൾക്ക് പരുക്കേറ്റു. 20 ഓളം കുട്ടികൾ ജീപ്പിലുണ്ടായിരുന്നു. കൂത്താട്ടുകുളത്താണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. യുകെജി വിദ്യാർത്ഥികളായ നയന ദിലീപ്, ആൻമരിയ, ഡ്രൈവർ സിബി (50) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്.

സ്‌കൂളിലേക്കു കുട്ടികളെ കൊണ്ടു പോകുന്ന സ്വകാര്യ ജീപ്പാണ് അപകടത്തിൽ പെട്ടത്. രാത്രി മുതൽ പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ഇതും അപകടത്തിനു കാരണമായെന്നാണ് സംശയം. ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ബൈക്ക് മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സ്‌കൂളിനു ധാരാളം ബസുകൾ ഉണ്ടെങ്കിലും ചില ഉൾപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കാൻ ഇത്തരം സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കാറുണ്ട്. ഇത്തരത്തിൽ കുട്ടികളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. മേരിഗിരി സ്‌കൂളിലെ കുട്ടികളാണ് എല്ലാവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News