ബജറ്റ് ചോർച്ച ആരോപിച്ച് ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം; അടിയന്തരപ്രമേയമായി ചർച്ച ചെയ്യാമെന്നു സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചു. ബജറ്റ് ചോർന്നെന്നു ആരോപിച്ച പ്രതിപക്ഷം ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ബജറ്റ് ചോർന്ന സംഭവം ചർച്ച ചെയ്യണമെന്നു ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചത്. ചോദ്യോത്തരവേള റദ്ദാക്കി ബജറ്റ് ചോർച്ചാ വിവാദം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നു സ്പീക്കർ അറിയിച്ചു. അടിയന്തരപ്രമേയമായി ഇക്കാര്യം പരിഗണിക്കുമെന്നും സ്പീക്കർ ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചു.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചയാണ് പൊതുബജറ്റിൻമേൽ നടക്കുക. ബജറ്റ് ദിവസം മുതൽ ബജറ്റ് ചോർന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുന്നുണ്ട്. പ്രതിഷേധിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ബജറ്റ് ചർച്ചയുമായി സഹകരിക്കുന്നുണ്ട്. ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനു രൂപം നൽകാൻ ഇന്നു രാവിലെ യുഡിഎഫ് എംഎൽഎമാർ യോഗം ചേർന്നിരുന്നു. രാജിവെക്കണമെന്ന ആവശ്യം ഉയർത്തി സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ബജറ്റ് ഹൈലൈറ്റ്‌സിലെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതിനെ ബജറ്റ് ചോർച്ച എന്നു പറഞ്ഞ് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും ധനമന്ത്രി രാജിവയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പുതിയ ബജറ്റ് അവതരിപ്പക്കണം എന്നും പ്രതിപക്ഷം നിലപാടെടുത്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. ചോർന്നത് ബജറ്റ് അല്ലെന്നും നികുതി വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും സർക്കാർ നിലപാടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News