ധനുഷും അമല പോളും തമ്മിൽ വിവാഹേതര ബന്ധമെന്നു സുചിത്ര; വീണ്ടും വെളിപ്പെടുത്തലുമായി സുചിത്ര കാർത്തികിന്റെ ട്വീറ്റ്

ചെന്നൈ: തമിഴകത്തെ പിടിച്ചുലച്ച് വീണ്ടും പിന്നണി ഗായിക സുചിത്ര കാർത്തികിന്റെ ട്വീറ്റ്. ഇത്തവണ ധനുഷിനെയും അമലപോളിനെയും ചേർത്താണ് സുചിത്ര പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ധനുഷും അമല പോളും തമ്മിൽ വിവാഹേതരബന്ധം ഉണ്ടെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തൽ. ഇതു സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവിടുമെന്നും സുചിത്ര നേരത്തെ അറിയിച്ചിരുന്നു. എ.എൽ വിജയുമായുള്ള അമലയുടെ വിവാഹബന്ധം തകരാൻ കാരണം ധനുഷുമായുള്ള ബന്ധമാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് സുചിത്രയുടെ ആരോപണവും വരുന്നതെന്നതു ശ്രദ്ധേയമാണ്.

ഇന്നലെ ധനുഷ് തന്നെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്‌തെന്ന ആരോപണം ഉയർത്തിയതിനു പിന്നാലെയാണ് സുചിത്ര പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി ധനുഷും അനിരുദ്ധും ചേർന്ന് ബലാൽസംഗം ചെയ്‌തെന്നായിരുന്നു സുചിത്രയുടെ ആരോപണം. ധനുഷിന്റെയും അനിരുദ്ധിന്റെയും തൃഷയ്ക്കും ആൻഡ്രിയക്കും ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു ഇത്.

ഒന്നിലധികം ട്വീറ്റുകളിലൂടെയാണ് ആരോപണം സുചിത്ര ഉന്നയിച്ചത്. ധനുഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ചേർന്ന് തന്നെ മയക്കിക്കിടത്തി ബലാൽസംഗം ചെയ്‌തെന്നാണ് സുചിത്രയുടെ ആരോപണം. കഴിഞ്ഞയാഴ്ച പാർട്ടിക്ക് പോയ തന്നെ രാത്രിയിൽ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം. പാർട്ടിയിൽ താൻ മദ്യപിച്ചിരുന്നു എന്നാണ് സുചിത്ര പറയുന്നത്. ‘പക്ഷേ അതിൽ മയക്കുമരുന്ന് കലർത്തിയിരുന്നു. തനിക്ക് ബോധം പോകുന്നത് പോലെ തോന്നി. പിന്നീട് നടന്നത് ഇവിടെ പറയാൻ പോലും പറ്റില്ലെന്നും’ സുചിത്ര പറയുന്നു.

ധനുഷും അനിരുദ്ധും തന്നെ ലൈംഗികബന്ധത്തിനു വിധേയയാക്കി. അതിനു ശേഷം തന്നെ കിടക്കയിൽ വിട്ടിട്ടു പോയി. താൻ ഉണരുമ്പോൾ രണ്ടുപേരും വീഡിയോ ക്ലിപ്പുകൾ കാണുകയായിരുന്നെന്നും സുചിത്രയുടെ ട്വീറ്റിലുണ്ടായിരുന്നു. ഇന്നലെ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ഫോളോവേഴ്‌സ് ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരുന്നു. സുചിത്ര തന്നെയാണോ ഇക്കാര്യങ്ങളെല്ലാം പറയുന്നത് എന്ന ഞെട്ടലിലാണ് തമിഴ് സിനിമാലോകം. അതോ ആരെങ്കിലും സുചിത്രയുടെ ട്വിറ്റർ ഐഡി ഹാക്ക് ചെയ്തതാണോ എന്നും സംശയിക്കുന്നു.

തമിഴ് താരങ്ങളായ ധനുഷ്, ആൻഡ്രിയ, ഹൻസിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞദിവസം സുചിത്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ധനുഷിന്റെ സംഘങ്ങൾ എന്ന പരാമർശത്തോടെയായിരുന്നു ചിത്രങ്ങൾ. ധനുഷും തൃഷയും ഒരുമിച്ചുള്ള ഒരു സെൽഫിയിൽ ‘എന്നെ ട്രോളിയ ധനുഷ് ആരാധകർ നിങ്ങളുടെ ഹീറോയുടെ ലീലകൾ കാണൂ’ എന്നു ട്വീറ്റ് ചെയ്തിരുന്നു. കൂടുതൽ ഞെട്ടലുകൾക്കായി കാത്തിരിക്കാനും മുന്നറിയിപ്പ് നൽകിയിരുന്നു.

അനിരുദ്ധും ആൻഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാർട്ടിയിൽ അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ട്വീറ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു. സംഭവം വിവാദമായതോടെ താൻ അല്ല ചിത്രങ്ങൾ പുറത്തുവിട്ടതെന്നും തന്റെ അകൗണ്ടുകൾ ആരോ ഹാക്ക് ചെയ്തതാണെന്നും വിശദീകരിച്ച് സുചിത്ര രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News