തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെയും പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്. ന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ കടുത്ത നിയമലംഘനമാണെന്ന് സിഎജി റിപ്പോര്‍ട്ട്. മെത്രാന്‍ കായല്‍, കടമക്കുടി, കോട്ടയം ഭൂമി കൈമാറ്റ വിഷയങ്ങളില്‍ നിയമം അട്ടിമറിച്ചാണ് തീരുമാനം എടുത്തതെന്നും നിയമസഭയുടെ മേശപ്പുറത്തുവെച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ചട്ടവിരുദ്ധമായ തീരുമാനങ്ങളിലാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പുവച്ചത് എന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകളിലെല്ലാം ക്രമക്കേടും വീഴ്ചയുമുണ്ട് എന്ന എല്‍ഡിഎഫിന്റെ ആരോപണം സ്ഥിരീകരിക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്.
10 ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും നിയമ ലംഘനമുണ്ട് എന്നും സിഎജി കണ്ടെത്തി. 2013 മുതല്‍ 2016 വരെയുള്ള തീരുമാനങ്ങളില്‍ മിക്കതും ചട്ടവിരുദ്ധമാണ്. ഹരിപ്പാട് മെഡിക്കല്‍ കോളജിന് ചട്ടം പാലിക്കാതെയാണ് അനുമതി നല്‍കിയത്. നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ഉള്‍പ്പടെ ലംഘിച്ചുവെന്നും സിഎജി കണ്ടെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here