തലമുറകളെ വിസ്മയിപ്പിച്ച വിക്രമാദിത്യ കഥകള്‍ പുതിയ തലമുറയ്ക്കും; വിക്രമാദിത്യന്റെയും വേതാളത്തിന്റെയും സാലഭഞ്ജികകളുടെയും കഥ ഇന്നുമുതല്‍ കൈരളി ടിവിയില്‍

നീതി നിഷ്ഠനായ വിക്രമാദിത്യന്റെ സിംഹാസനം. അതിലെ അത്ഭുതപ്പാവകളായ മുപ്പത്തിരണ്ടു സാലഭഞ്ജികകള്‍. അവരുടെ വാക്കുകളിലൂടെ ഉരുത്തിരിയുന്ന വീരാപദാനകഥകള്‍. വിക്രമാദിത്യ ചക്രവര്‍ത്തിയുടെ സാഹസികചരിത്രം. നൂറ്റാണ്ടുകളായി ഇന്ത്യന്‍ കുഞ്ഞുങ്ങളെ പുളകം കൊള്ളിച്ച നാട്ടുകഥാസമാഹാരം. അതാണ് വിക്രമാദിത്യ കഥകള്‍.

‘അത്ഭുത വിക്രമ ധികൃത ശക്ര പരാക്രമിയായിരുന്ന ഭോജരാജന്റെ ചരിത്രത്തോടു കൂടിയാണ് നമ്മുടെ കഥ ആരംഭിക്കുന്നത്’ എന്നു തുടങ്ങുന്ന വിക്രമാദിത്യ കഥ ഒരു കാലത്ത് കുട്ടികളുടെ അത്ഭുത ലോകമായിരുന്നു. കാലം മാറി. അത്ഭുത കഥകള്‍ പലതും വന്നു. മഹാത്ഭുതങ്ങളായി ചിത്രകഥകളും സിനിമകളും വന്നു. പക്ഷേ, വിക്രമാദിത്യ കഥയ്‌ക്കൊപ്പം വിക്രമാദിത്യ കഥ മാത്രം.

വിക്രമാദിത്യന്‍ കഥകളുടെ അന്താരാഷ്ട്ര നിലവാരമുള്ള ടെലിവിഷന്‍ വത്കരണം മലയാളികള്‍ക്കെത്തിക്കുന്നത് കൈരളി ടിവിയാണ്. ക്രിയേറ്റീവ് ഐ ലിമിറ്റഡിന്റെ ബാനറില്‍ സിഎല്‍ സൈനി കഥയും തിരക്കഥയും രചിച്ച ‘വിക്രമാദിത്യനും വേതാളവും’ എന്ന പരമ്പര മാര്‍ച്ച് 6 മുതല്‍ കൈരളി ടിവിയില്‍ സംപ്രേഷണമാരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് 6.30നാണ് സംപ്രേഷണം. കരണ്‍ സുച്ചക്ക്, സിദ്ധാര്‍ത്ഥ് അറോറ, ആദിത്തി സാജ് വാന്‍, നവീനാ ഭോലെ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here