രാജ്യതലസ്ഥാനത്തെ ലണ്ടന്‍ നഗരത്തിന് സമാനമാക്കും; ദില്ലിയെ ശുചിത്വമുള്ളതാക്കാന്‍ ബിജെപിക്ക് കഴിയില്ല; തെരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

ദില്ലി : രാജ്യ തലസ്ഥാനത്തെ ലണ്ടന്‍ നഗരത്തിന് സമാനമായ ശുചിത്വത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ദില്ലി നഗരത്തെ ശുചിത്വമുള്ളതാക്കാന്‍ ബിജെപി ഭരണത്തിന് ഒരിക്കലും കഴിയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് 67 സീറ്റുകളില്‍ വിജയിക്കാനായി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വിജയിക്കാനായാല്‍ ദില്ലി നഗരത്തിന്റെ മുഖച്ഛായ മാറ്റും. ഒരു വര്‍ഷത്തിനകം ലണ്ടന്‍ നഗരത്തിന് സമാനമാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നഗരത്തിന് വേണ്ടത്ര ശുചിത്വമില്ലാത്തതിന് കാരണം ദില്ലി സര്‍ക്കാരാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു. മാലിന്യ സംസ്‌കരണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചുമതലയാണ്. 20 വര്‍ഷമായി കോര്‍പറേഷന്‍ മാറിഭരിച്ച ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. എന്നാല്‍ രണ്ടുവര്‍ഷത്തിനിടയില്‍ എഎപി സര്‍ക്കാരിന് പലതും ചെയ്യാന്‍ കഴിഞ്ഞുവെന്നും ഉത്തം നഗറിലെ പൊതുസമ്മേളനത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News