കലാഭവന്‍ മണിയുടെ മരണം; അന്വേഷണവിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം; കേസ് 23ന് വീണ്ടും പരിഗണിക്കും

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനെതിരെ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകുന്നില്ലന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്ന് അറിയിക്കാന്‍ സിബിഐയോടും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 23ന് കോടതി വിണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here