ദില്ലി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനുളള തീരുമാനം എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പുനപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നിശ്ചിത നോട്ടിടപാടില്‍ കൂടുതല്‍ നടത്തുന്നവരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാനുള്ള സ്വകാര്യ ബാങ്കുകളുടെ തീരുമാനവും പുന പരിശോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ പിഴ ചുമത്താനാണ് എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നടപ്പിലാകുമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
സൗജന്യ എടിഎം ഇടപാടുകള്‍ക്കുശേഷം പണം ഈടാക്കാനുളള തീരുമാനവും പൊതു-സ്വകാര്യ ബാങ്കുകള്‍ പുനപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here