‘ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്തു ആസിഡ് ഒഴിക്കും’; അസ്‌നിയ അഷ്മിന് നേരെ ഭീഷണി

തിരുവനന്തപുരം: തട്ടമിടാതെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന അസ്‌നിയ അഷ്മിന് നേരെ ആസിഡ് ആക്രമണ ഭീഷണി. ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് മുനീര്‍ ധീര എന്നയാളുടെ ഭീഷണി.

എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ രേഖരാജ്, കഥാകൃത്ത് ലാസര്‍ ഷൈന്‍, ഗായകന്‍ ഊരാളി മാര്‍ട്ടിന്‍ എന്നിവരോടൊപ്പം ഇരിക്കുന്ന ഫോട്ടോയ്ക്ക് കീഴിലാണ് ആസിഡാക്രമണ ഭീഷണി. മുനീറിന്റെ ഭീഷണി ഇങ്ങനെ: ‘ഇവള്‍ വേണേല്‍ ഇവളുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. പെറ്റ തള്ളക്കും തന്തക്കും ഒന്നുമില്ലേല്‍ പിന്നെ നമുക്കെന്താ. പക്ഷെ ഇസ്ലാമിനെതിരെ കുരച്ചാല്‍. ഇവളുടെയൊക്കെ മുഖത്തു ആസിഡ് ഒഴിക്കണം. മുഖം വികൃതമാവും ബ്ബോ. ഇവളുടെ ശരീരം ഒട്ടി നടക്കാന്‍ ആളുണ്ടാകുമോ എന്നറിയാലോ’.

മാഹീലെ പെമ്പിള്ളേരെ കണ്ട്ക്കാ എന്ന പാട്ടിലൂടെ ശ്രദ്ധേയയാണ് അസ്‌നിയ. നാദാപുരം സ്വദേശിനിയായ അസ്‌നിയ ബംഗളുരുവില്‍ നിയമവിദ്യാര്‍ഥിയാണ്.

ആഴ്ചകള്‍ക്ക് മുന്‍പ്, സുഹൃത്തുകള്‍ക്കൊപ്പം പൊട്ടു തൊട്ടു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിനും അസ്‌നിയയ്ക്ക് നേരെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ചിത്രത്തിന്റ പേരില്‍ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്‍ പ്രചരണമാണ് നടക്കുന്നതെന്നും നാദാപുരം നിയോജകമണ്ഡലത്തിലെ എംഎസ്എഫ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നും അസ്‌നിയ പറഞ്ഞിരുന്നു.

‘പൊട്ടു തൊട്ട് ഹിന്ദു ചെക്കന്മാരുടെ കൂടെ തെണ്ടി നടക്കുന്ന നാദാപുരത്തെ പെണ്ണ്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News