പള്ളിമേടയിലെ വൈദികപീഡനം; വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു; ഫാ. തോമസ് തേരകത്തെയും സിസ്റ്റര്‍ ബെറ്റി ജോസഫിനെയും പുറത്താക്കി

തിരുവനന്തപുരം: കൊട്ടിയൂരില്‍ പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരിയിലെ ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകത്തെയും സമിതി അംഗം ബെറ്റി ജോസിനെയും പുറത്താക്കുകയും ചെയ്തു.

വൈദികന് സഹായങ്ങള്‍ ചെയ്തുകൊടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവരെയും അടുത്ത ദിവസം തന്നെ ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കും. കാഴിക്കോട് ശിശുക്ഷേമസമിതിക്കാണ് പകരം ചുമതല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തത്. പ്രായമടക്കം തിരുത്തിയാണ് വൈദികന് അനാഥാലയവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഒത്താശ ചെയ്തതെന്നും കണ്ടെത്തിയിരുന്നു.

അഞ്ചു കന്യാസ്ത്രീകള്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുളളത്. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ ക്രിസ്തുരാജ ആശുപത്രിക്കെതിരെയും വൈത്തിരിയിലെ അനാഥമന്ദിരത്തിലെയും ജീവനക്കാരാണ് പ്രതികള്‍. ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News