അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 13 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍ ദിര്‍ഹം)യുടെ ജാക് പോട്ടാണ് യുഎഇയില്‍ ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന മുപ്പത്തിമൂന്നുകാരന്‍ ശ്രീരാജ് കൃഷ്ണന് ലഭിച്ചത്.

ഒമ്പതു വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ ശ്രീരാജ് സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഭാഗ്യദേവത ശ്രീരാജിനെ തേടിയെത്തിയത്. 500 ദിര്‍ഹം വിലയുള്ള 044698 നമ്പര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ കഴിഞ്ഞ മാസം 28നാണ് ശ്രീരാജ് എടുത്തത്.

സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ലെന്ന് ശ്രീരാജ് മാധ്യമങ്ങളോട് പറഞ്ഞു. ബിഗ് ടിക്കറ്റില്‍ നിന്നുള്ള വിളിവന്നപ്പോള്‍ ആദ്യം അത്ഭുതപ്പെട്ടു പോയി. അല്‍പം കഴിഞ്ഞപ്പോഴാണ് എല്ലാം യാഥാര്‍ത്ഥ്യമാണെന്ന് മനസിലായതെന്നും ശ്രീരാജ് പറയുന്നു. തുകകൊണ്ട് വീട്ടുലോണ്‍ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീരാജ് പറഞ്ഞു. കോടീശ്വരനായെങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ശ്രീരാജ് പറഞ്ഞു.

ശ്രീരാജിന്റെ ഭാര്യ അശ്വതി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News