വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി; പീഡനം കടമുറിയിലേക്ക് വിളിച്ചുവരുത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഏഴു പെണ്‍കുട്ടികളും പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹോസ്റ്റലിലേക്കു പോകുംവഴി, കടയിലേക്ക് വിളിച്ചുവരുത്തി ആറുപേരടങ്ങിയ സംഘമാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കടയില്‍ നിന്നും കുട്ടികള്‍ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാര്‍, വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here