വയനാട് യത്തീംഖാനയിലെ പെൺകുട്ടികൾ പീഡനത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ട്; രജിസ്റ്റർ ചെയ്തത് 11 കേസുകൾ; ആറു പ്രതികൾ കസ്റ്റഡിയിലെന്ന് പൊലീസ്

വയനാട്: വയനാട് യത്തീംഖാനയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായെന്നു സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. പെൺകുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ റിപ്പോർട്ടിലാണ് പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്നു സ്ഥിരീകരിക്കുന്നത്. പീഡനത്തിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കേസിൽ ആകെ ആറു പ്രതികൾ ഉണ്ട്. ഇവർ ആറു പേരും കസ്റ്റഡിയിലാണ്. ഇവർക്കെതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൽപറ്റ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് വയനാട് യത്തീംഖാനയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന വാർത്ത പുറത്തുവന്നത്. ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ചെറിയ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. യത്തീംഖാനയ്ക്ക് തൊട്ടടുത്ത കടയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചത്. ഏഴു പെൺകുട്ടികളാണ് പീഡനത്തിനിരയായത്. ഹോസ്റ്റലിലേക്കു പോകുംവഴി, കടയിലേക്ക് വിളിച്ചുവരുത്തി ആറുപേരടങ്ങിയ സംഘം പീഡിപ്പിക്കുകയായിരുന്നു. കടയിൽ നിന്നും കുട്ടികൾ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാർ, വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here