തലശേരിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു; അത്യുഗ്രശേഷിയുള്ള പത്തു ഐസ്‌ക്രീം ബോംബുകളും മൂന്നു സ്റ്റീല്‍ ബോംബുകളും

തലശേരി: തലശേരി ടെമ്പിള്‍ഗേറ്റിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു. പത്ത് ഐസ്‌ക്രീംബോംബും മൂന്ന് സ്റ്റീല്‍ബോംബുമാണ് ബോംബ്‌സ്‌ക്വാഡും പൊലീസും പിടിച്ചത്.

ജഗന്നാഥക്ഷേത്രത്തിന് മുന്നിലെ അരയാല്‍തറക്ക് നൂറുമീറ്റര്‍ മാറിയുള്ള കുറ്റിക്കാട്ടിനുള്ളിലെ തറക്കുള്ളില്‍ പ്ലാസ്റ്റികവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്‌ക്രീംബോംബ്. ഇതിന് സമീപത്തെ മരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്റ്റീല്‍ബോംബുകള്‍.

സമീപദിവസങ്ങളില്‍ നിര്‍മിച്ച മാരകപ്രഹരശേഷിയുള്ളതാണ് ബോംബുകള്‍. ജഗന്നാഥക്ഷേത്ര ഉത്സവം ബുധനാഴ്ച ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തിയത്. തലശേരി പ്രൊബേഷന്‍ എസ്‌ഐ രാജേഷ്, എഎസ്‌ഐ ഹരിദാസന്‍, അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയായിരുന്നു പരിശോധന.

ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ പ്രധാനതാവളമാണ് ജഗന്നാഥക്ഷേത്ര പരിസരം. ജഗന്നാഥക്ഷേത്രത്തിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയടക്കം ആര്‍എസ്എസുകാര്‍ ക്ഷേത്രത്തില്‍ കയറി നേരത്തെ ആക്രമിച്ചിരുന്നു. ക്ഷേത്രത്തിന് സമീപത്തെ സിപിഐഎം തിരുവങ്ങാട് വെസ്റ്റ്‌ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കയറി ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതടക്കമുള്ള സംഭവവുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News