ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ഓസ്‌ട്രേലിയയെ തകര്‍ത്തത് 75 റണ്‍സിന്; അശ്വിന് ആറു വിക്കറ്റ്; പരമ്പര 1-1

ബംഗളൂരു: ബംഗളൂരു രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് ഇന്ത്യക്ക് ജയം. 75 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 112 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി.

അശ്വിന്‍ ആറു വിക്കറ്റ് നേടി. ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. സ്റ്റീവ് സ്മിത്ത് (28), ഹാന്‍ഡ് കോമ്പ് (24), മാര്‍ഷ് (13), വാര്‍ണര്‍ (17) റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. റെന്‍ഷാ (5) ഷോണ്‍ മാര്‍ഷ് (9) വൈഡ് (0) സ്റ്റാര്‍ക്ക് (1) ഒകീഫ് (2), ലിയോണ്‍ (2) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News