വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; പാമ്പാടി നെഹ്‌റു കോളേജിനെതിരെ അന്വേഷണം ആരംഭിച്ചു; നടപടി വിഎസിന്റെ പരാതിയില്‍

തൃശൂര്‍: വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാമ്പാടി നെഹ്‌റു കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നല്‍കിയ പരാതിയിലാണ് നടപടി.

പാമ്പാടി കോളേജിനോട് ചേര്‍ന്ന് കിടക്കുന്ന വനഭൂമി കയ്യേറി കെട്ടിടവും ടെന്നീസ് കോര്‍ട്ടും നിര്‍മിച്ചെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി റവന്യൂ ഇന്റലിജന്‍സും സര്‍വേ സംഘവും കോളേജിലെത്തി ഭൂമി അളന്ന് തിരിച്ചു.

അതേസമയം, ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിന് സമീപമെത്തി സഹപാഠികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന് സമീപത്തെ ഭിന്നശേഷിക്കാരുടെ സംരക്ഷണ കേന്ദ്രത്തിലെത്തിയ മാതാപിതാക്കള്‍ അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ജിഷ്ണുവിന്റെ വാക്കുകളിലൂടെ അടുത്തറിഞ്ഞിരുന്ന ആത്മമിത്രങ്ങളെ നേരില്‍ കണ്ടതോടെ അമ്മ മഹിജയും അച്ഛന്‍ അശോകനും വിതുമ്പല്‍ അടക്കാനായില്ല.

കോമോസ് എന്ന പേരില്‍ ജിഷ്ണുവിനായി നടത്തിയ ടെക് ഫെസ്റ്റിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് സഹപാഠികള്‍ പോളി ഗാര്‍ഡന്‍ കോണ്‍വെന്റിലെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കിയത്. ശേഷം കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യാഗസ്ഥരുമായി അച്ഛന്‍ അശോകനും അമ്മ മഹിജയും സംസാരിച്ചു. പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം ഉണ്ടായതിലെ അതൃപിതികള്‍ നാളെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുമെന്ന് അമ്മ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here