മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍; ‘സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ല, അന്വേഷണം നടത്തും’

ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ലെന്നും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇനി ഇത്തരമൊരു സംഭവമുണ്ടാകാതിരിക്കാന്‍ കേന്ദ്രം ശ്രമിക്കണമെന്നും ഇക്കാര്യം സംബന്ധിച്ച് വിദേശകാര്യമന്ത്രി ശ്രീലങ്കന്‍ എംബസിയുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News