മികച്ച നടന്‍: വിനായകന്‍, നടി; രജീഷ വിജയന്‍, ചിത്രം: മാന്‍ഹോള്‍, സംവിധായിക: വിധു വിന്‍സന്റ്; ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം; ബാലതാരം: ചേതന്‍ ജയലാല്‍

തിരുവനന്തപുരം: 2016ലെ ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരത്തിനു വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ ഹോള്‍ അര്‍ഹമായി. മികച്ച നടന്‍ വിനായകന്‍ (കമ്മട്ടിപ്പാടം), നടി രജീഷ വിജയന്‍(അനുരാഗ കരിക്കിന്‍ വെള്ളം). വിധു വിന്‍സന്റ്ാണ് മികച്ച സംവിധായിക (മാന്‍ ഹോള്‍). മികച്ച കഥാകൃത്ത്: സലിംകുമാര്‍ (കറുത്ത ജൂതന്‍).

ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം, മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത, ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം), മികച്ച സഹനടന്‍: മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം), മികച്ച സഹനടി: പുനശേരി കാഞ്ചന (ഓലപ്പീപ്പി). കിസ്മത്ത് എന്ന സിനിമ ഒരുക്കിയ ഷാനവാസ് കെ.ബാവക്കുട്ടിയാണ് മികച്ച നവാഗത സംവിധായകന്‍.

ബാലതാരം: ചേതന്‍ ജയലാല്‍, ബാലനടി: അബേനി ആദി (കൊച്ചൗവാ പൗലോ അയ്യപ്പ കൊയ്‌ലോ), തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം), മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി. സംഗീത സംവിധാനം: എം ജയചന്ദ്രന്‍ (കാംബോജി), പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി), പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴിയേഗപ്പി), പിന്നണി ഗായിക: കെഎസ് ചിത്ര (കാംബോജി), ഗാനരചന: ഒഎന്‍വി കുറുപ്പ് (കാംബോജി).
നൃത്ത സംവിധാനം: വിനീത് (കാംബോജി). ഡബിംഗ് ആര്‍ട്ടിസ്റ്റ്: (ആണ്‍) വിജയമോഹന്‍ മേനോന്‍ (ഒപ്പം), ഡബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) എം തങ്കമണി (ഓലപ്പീപ്പി). മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ, മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍.. പ്രത്യേക ജൂറി പരാമര്‍ശം: അഭിനയം: കലാധരന്‍ (ഒറ്റയാള്‍ പാത), കഥ: ഇ സന്തോഷ് കുമാര്‍ (ആറടി), അഭിനയം: സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്), ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍ (ഗപ്പി).
സംവിധായകരായ സുന്ദര്‍ദാസ്, സുദേവന്‍, പ്രിയനന്ദനന്‍, തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്, നിരൂപക മീനാ ടി പിള്ള, നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്. 68 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News