വാളയാര്‍ പീഡനം: ഒന്‍പത് വയസുകാരി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി; കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിളിന്

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് നിരവധി തവണ ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ഭൃഷ്ട ഭാഗത്തെ പരുക്ക് ഇത് വ്യക്തമാക്കുന്നു. കുട്ടിക്ക് എത്താവുന്നതിലും ഉയരത്തിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്‍പത് വയസുകാരിയുടെ മരണത്തില്‍ കൊലപാതക സാധ്യത അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മരണം നടന്നത് മാര്‍ച്ച് നാലിന് 1.50നും 7.50നും ഇടയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

pkd-rape

മരണം സംഭവിച്ചതിന്റെ പിറ്റേദിവസം തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇതെന്നിരിക്കെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചത് ആത്മഹത്യയല്ലെന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്. ഇത്രയും ഉയരത്തില്‍ കുട്ടികള്‍ എങ്ങനെ ഒറ്റയ്ക്ക് തൂങ്ങും എന്ന സംശയം ബന്ധുക്കളും പങ്കുവയ്ക്കുന്നു.

മാര്‍ച്ച് നാലിനാണ് ഇളയപെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം വരെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടന്ന ഒമ്പതുവയസുകാരി പെട്ടെന്ന് തൂങ്ങിമരിച്ചതാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിലാണ് പതിനാലു വയസുള്ള സഹോദരിയും ഒന്നരമാസം മുമ്പ് തൂങ്ങി മരിച്ചത്. ജനുവരിയിലായിരുന്നു ഈ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News