വരള്‍ച്ചാ പ്രതിസന്ധി; സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച മോദിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കോടിയേരി; തെറ്റു തിരുത്താന്‍ തയ്യാറാകണം

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളുടെ വിവരം ധരിപ്പിക്കുന്നതിനാണ് സംസ്ഥാനം അനുമതി തേടിയത്. ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്ത യോഗത്തിന്റെ അഭ്യര്‍ത്ഥന നിരാകരിക്കുക വഴി മോദി കേരള ജനതയെ അധിക്ഷേപിച്ചിരിക്കുകയാണ്. കൃഷിനാശവും, ജലദൗര്‍ലഭ്യവും മാത്രമല്ല, പകര്‍ച്ചവ്യാധികളുടേയും ഭീഷണിയിലാണ് നാട്. ഇതേ അവസരത്തില്‍ കേന്ദ്രം കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമം കാരണം റേഷന്‍ ആനുകൂല്യം വലിയൊരു വിഭാഗം ജനത്തിന് ലഭിക്കുന്നതുമില്ല.

ഇത്തരം കാര്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കാണുകയെന്നത് ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശമാണ്. ഇത് നിഷേധിക്കുന്ന മോദിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഈ തെറ്റു തിരുത്താന്‍ തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News