വാളയാര്‍ പീഡനം: പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിഎസ്; പാലക്കാട് ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണം

തിരുവനന്തപുരം: വാളയാര്‍ പീഡനത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമെന്നു വാര്‍ത്ത വന്നിട്ടും പൊലീസ് അലംഭാവം കാണിച്ചെന്നും ഇതാണ് ഇളയ കുട്ടിയുടെ മരണത്തിനു കാരണമായതെന്നും വിഎസ് പറഞ്ഞു.

പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് നാലാം ക്ലാസുകാരിയായ രണ്ടാമത്തെ കുട്ടിയുടെയും മരണത്തിനിടയാക്കിയത്. ഈ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതിനെല്ലാം പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

പാലക്കാട്ടെ ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണം. പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News