രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് സംഘ്പരിവാറെന്ന് ഇപി ജയരാജന്‍; മികച്ച ഫാസിസ്റ്റ് വിരുദ്ധ പോരാളിക്കുള്ള പുരസ്‌കാരം പി ജയരാജന് കമല്‍ സമ്മാനിച്ചു

തിരുവനന്തപുരം: സംഘ്പരിവാര്‍ ഭീകരതയെ മതനിരപേക്ഷത നേരിടുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് ആര്‍എസ്എസും സംഘ്പരിവാറുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ മികച്ച ഫാസിസ്റ്റ് വിരുദ്ധ പോരാളിക്കുള്ള പുരസ്‌കാരം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സംവിധായകന്‍ കമല്‍ സമ്മാനിച്ചു. പികെ മേദിനി ഫാസിസ്റ്റ് വിരുദ്ധ സൗഹൃദ ദീപം തെളിയിച്ചു. ഒ.കെ വാസു, സുധീഷ് മിന്നി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐഎം സംസ്ഥാന സമിതിയംഗം എംവി ജയരാജന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News